- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി. വോൾവോ ബസും ചരക്ക് ലോറിയും കേടായി; താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കെ.എസ്.ആർ.ടി.സി.യുടെ വോൾവോ ബസും ചരക്കുലോറിയും കേടായതിനെ തുടർന്ന് ഗതാഗത തടസ്സം. ചുരത്തിന്റെ ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് വോൾവോ ബസും ചരക്ക് ലോറിയും കുടുങ്ങിയത്. ചുരം എൻ.ഡി.ആർ.എഫ്. വളണ്ടിയർമാരും പൊലീസും ചേർന്ന് വൺവേ അടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടു കൂടിയാണ് ചുരം ഇറങ്ങി വരികയായിരുന്ന സ്‌കാനിയ ബസ് കേടായത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ചുരം കയറുകയായിരുന്ന ചരക്ക് ലോറിയും കേടായതിനെ തുടർന്ന് ചുരത്തിൽ കുടുങ്ങി. ഇതാണ് ഗതാഗത കുരുക്ക് രൂക്ഷമാക്കിയത്. രണ്ടു വാഹനങ്ങളും മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ചുരത്തിൽ ഇന്ന് തിരക്ക് കുറഞ്ഞു നിൽക്കുന്നതിനാൽ യാത്രക്കാർ വലിയ തോതിലുള്ള ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നില്ലെന്നാണ് വിവരം.
Next Story




