പാലക്കാട്: വല്ലപ്പുഴ-കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനുകളിൽക്കിടയിൽ കി.മീ. 13/400500 ൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ ആറിന് രാവിലെ എട്ട് മുതൽ എട്ടിന് വൈകിട്ട് ആറ് വരെ ഇതുവഴിയുള്ള ലെവൽ ക്രോസ് അടച്ചിടും. ആയതിനാൽ ഇതുവഴി കടന്നുപോകുന്ന കൊപ്പം-ചെർപ്പുളശ്ശേരി റൂട്ടിലൂടെയുള്ള വാഹനങ്ങൾ കൊപ്പം-മുളയങ്കാവ്, വല്ലപ്പുഴ-ചെർപ്പുളശ്ശേരി, മുളയങ്കാവ്-എൽ.സി നമ്പർ നാല്-ചെർപ്പുളശ്ശേരി വഴി പോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.