- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേൽപാലം നിർമ്മിക്കുകയോ ഇരുനൂറ് മീറ്റർ സ്ഥലം ഏറ്റടുക്കുകയോ ചെയ്ത് സംസ്ഥാന പാത പുനർ നിർമ്മാണം നടത്തണം; പരപ്പനങ്ങാടി-അരീക്കോട് സ്റ്റേറ്റ് ഹൈവേ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം
മലപ്പുറം: പരപ്പനങ്ങാടി-അരീക്കോട് സ്റ്റേറ്റ് ഹൈവേ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം ശക്തം. എ.ആർ നഗർ, കൊളപ്പുറം എൻഎച്ച് 66 സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
മേൽപാലം നിർമ്മിക്കുകയോ ഇരുനൂറ് മീറ്റർ സ്ഥലം ഏറ്റടുക്കുകയോ ചെയ്ത് സംസ്ഥാന പാത പുനർ നിർമ്മാണം നടത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് സമരത്തിൽ പങ്കെടുത്തത്.
സംഘാടക സമിതി ചെയർമാൻ മുസ്തഫ പുള്ളിശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന സമരം ജില്ലാ പഞ്ചായത്ത് മെമ്പർ സെമീറ പുളിക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു
Next Story



