- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി യാത്ര നിരോധിച്ചു
ഇടുക്കി: ഉടുമ്പൻചോല താലൂക്കിലെ ശാന്തൻപാറ, ചതുരംഗപ്പാറ വില്ലേജുകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലുകളിലും വ്യാപകനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാർ - കുമളി സംസ്ഥാനപാതയിൽ ഉടുമ്പൻചോല മുതൽ ചേരിയാർ വരെയുള്ള ഭാഗത്ത് കൂടിയുള്ള രാത്രി യാത്ര (വൈകുന്നേരം ഏഴു മണി മുതൽ രാവിലെ ആറു വരെ) ഇന്ന് (06) മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു.
ഇതു സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടർ ഷീബ ജോർജ് പുറത്തിറക്കി. നിരോധനകാലയളവിൽ യാത്രക്കാർക്ക് ഇതിന് സമാന്തരമായ മറ്റ് പാതകൾ ഉപയോഗിക്കാം. ഈ ഭാഗത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് മേഖലയിലൂടെയുള്ള രാത്രി കാലയാത്ര നിയന്ത്രിച്ചിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Next Story




