- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരമിച്ച കോളേജ് അദ്ധ്യാപിക കണ്ണൂരിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു
കണ്ണൂർ: വിരമിച്ച കോളേജ് അദ്ധ്യാപികയെ കണ്ണൂർ നഗരത്തിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് സർസയ്യിദ് കോളേജ് ജന്തുശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ച പ്രൊഫ.സി.എച്ച്.ശാന്തകുമാരിയെയാണ്(80)കണ്ണൂർ കാൽടെക്‌സിലെ സൂര്യ അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്.
കാലത്ത് ഫ്‌ളാറ്റിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് അപ്പാർട്ട്‌മെന്റ് ജീവനക്കാർ പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. അവർ എത്തി മുറി ബലമായി തുറന്നപ്പോഴാണ് ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ കില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദീർഘകാലം പാലകുളങ്ങരയിലാണ് താമസിച്ചിരുന്നത്. ഭർത്താവ് വ്യവസായ വകുപ്പിൽ നിന്ന് വിരമിച്ച മാനവേദ ഗോദവർമ്മരാജ നേരത്തെ മരണമടഞ്ഞിരുന്നു. ഏകമകൻ ശ്രീകാന്തും കുടുംബവും പൂണെയിലാണ് താമസം. ഫ്‌ളാറ്റിൽ പ്രഫ.ശാന്തകുമാരി തനിച്ചായിരുന്നു താമസം. കണ്ണൂർ ടൗൺ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.




