കൊച്ചി: എക്സൈസ് ഓഫിസിൽ അതിക്രമിച്ചു കയറി ട്രാൻസ്ജെൻഡർ യുവതിയുടെ പരാക്രമം. പെരുമ്പാവൂർ എക്സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവർ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാപ്രദർശനം നടത്തുകയും ചെയ്തു.

ഇവരെ ഓഫിസിൽനിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടർന്നു. ഇതോടെ പെരുമ്പാവൂർ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫിസിൽ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.