- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിൽ മഴ ശക്തമായി; മുല്ലപ്പെരിയാറിൽ നിന്നും കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ച് തമിഴ്‌നാട്
കുമളി: മുല്ലപ്പെരിയാറിൽനിന്ന് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. കേരള-തമിഴ്‌നാട് അതിർത്തിയിൽ മഴ ശക്തമായതോടെയാണ് തമിഴ്‌നാട് വെള്ളം കൊണ്ടു പോകുന്ന തോത് കുറച്ചത്. ഇതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൽ 9.03 അടി വെള്ളം കുറവാണ്. കഴിഞ്ഞവർഷം നവംബർ ആറിന് 134.93 ആയിരുന്നു ജലനിരപ്പ്. തിങ്കളാഴ്ച വൈകീട്ടത്തെ കണക്കുപ്രകാരം 125.95 അടിയാണ്. കഴിഞ്ഞദിവസങ്ങളിലേതിനേക്കാൾ ഒരടി വെള്ളം കൂടി.
71 അടി പരമാവധി സംഭരണശേഷിയുള്ള വൈഗ അണക്കെട്ടിൽ ജലനിരപ്പ് 68 അടിയോളം അടുത്തുത്തു. മഴ ശക്തമായാൽ മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും തമിഴ്‌നാടിന് കുറയ്ക്കേണ്ടിവരും.
Next Story



