പാലക്കാട്: പാലക്കാട് ചിറ്റൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ. ഭർത്താവ് സജീഷ് ആണ് പൊലീസിന്റെ പിടിയിലായത്. കൊഴിഞ്ഞാമ്പറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച രാവിലെയാണ് സജീഷ് ഭാര്യ ഊർമിളയെ (32) വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ 6.50-ന് ജോലിക്ക് പോകുന്നതിനായി ഊർമിള നടന്നുവരുമ്പോഴായിരുന്നു ആക്രമണം. റോഡിൽ വെച്ച് വെട്ടേറ്റതോടെ പാടത്തേക്ക് നീങ്ങിയ യുവതിയെ പിന്നാലെയെത്തി കഴുത്തിലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

ഒരു വർഷത്തിലധികമായി ഇരുവരും പിണങ്ങികഴിയുകയായിരുന്നു. മൂന്നുമാസം മുൻപും സമാനമായ രീതിയിൽ വീടിനുള്ളിൽ കയറി യുവതിയെ കൊലപ്പെടുത്താൻ സജീഷ് ശ്രമിച്ചിട്ടുണ്ട്. പൊലീസ് അന്ന് വധശ്രമത്തിന് കേസെടുത്തിരുന്നു.