- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല; അരവണ ടിൻ കരാർ രണ്ട് കമ്പനികൾക്ക്
പത്തനംതിട്ട: ശബരിമല തീർത്ഥാടനകാലത്തേക്ക് അരവണ ടിൻ വിതരണം ചെയ്യുന്നത്തിനുള്ള കരാർ രണ്ടുകമ്പനികൾക്ക്. ഒരു ടിന്നിന് 6.47 രൂപ നിരക്കിലാണ് രണ്ട് കമ്പനികളും കരാർ സമർപ്പിച്ചത്. കുറഞ്ഞ നിരക്കായതിനാൽ രണ്ട് കമ്പനിയെയും ക്ഷണിക്കുകയായിരുന്നെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ഇരുകമ്പനിയും ഒരുലക്ഷംവീതം ടിന്നുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൽകും.
കരാറുകാർ നൽകുന്ന ടിന്നിൽ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ യന്ത്രസഹായത്തോടെ അരവണ നിറച്ച് ഗുണനിലവാരം ഉറപ്പു വരുത്തും. കഴിഞ്ഞവർഷം കരാറേറ്റയാൾ ടിന്നുകൾ എത്തിക്കുന്നതിൽ വീഴ്ചവരുത്തിയതും, എത്തിച്ചവയിൽ അരവണ നിറച്ചപ്പോൾ പൊട്ടിയതും പ്രസാദവിതരണത്തിൽ പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു.
സീസണിൽ ഒരുദിവസം ശരാശരി രണ്ടരലക്ഷം ടിൻ അരവണ നൽകേണ്ടിവരും. രണ്ടുകോടി ടിന്നെങ്കിലും എത്തിയാലേ അരവണവിതരണം പ്രതിസന്ധിയില്ലാതെ നടക്കൂ. അരവണ സ്റ്റോക്കുചെയ്യുന്നതിൽ ഇതുവരെ പ്രതിസന്ധിയില്ല. അപ്പം നിർമ്മാണം 14-ന് ആരംഭിക്കും. ഇതിനായുള്ള സാധനങ്ങൾ നേരത്തേതന്നെ സന്നിധാനത്ത് എത്തിച്ചിരുന്നു.



