- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയിൽ മരച്ചില്ല വീണ് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു
കുണ്ടറ: സ്‌കൂൾ ബസ് കാത്തുനിൽക്കവേ തലയിൽ മരച്ചില്ല വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചു. കിഴക്കേ കല്ലട താഴം തറയിൽ തെക്കതിൽ വർഷയാണ് (14) മരിച്ചത്. കഴിഞ്ഞ 30ന് ചിലവൂർകാവ് ക്ഷേത്രത്തിനുസമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആൽമരത്തിന്റെ കൊമ്പാണ് ഒടിഞ്ഞുവീണത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിച്ചു. ബുധനാഴ്ച രാവിലെയോടെ മരിച്ചു. കൈതക്കോട് മാർ ബസേലിയോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പിതാവ് ജയൻ ഓട്ടോഡ്രൈവറാണ്. മാതാവ്: ഷീജ. പ്ലസ് വൺ വിദ്യാർത്ഥിനി അലീന സഹോദരിയാണ്. സംസ്‌കാരം നടത്തി.
Next Story




