കോട്ടയം: പത്താം ക്ലാസ് വിദ്യാർത്ഥി വേമ്പനാട്ട് കായലിൽ മരിച്ച നിലയിൽ. കുടവെച്ചൂർ പുത്തൻതറയിൽ പി.എസ്. ഷിജുവിന്റെ മകൻ കുമരകം എസ്‌കെഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷിനു(16)വാണ് മരിച്ചത്.

ഇന്നലെ രാവിലെ ചേർത്തല മാക്കേക്കടവ് ജെട്ടിക്ക് സമീപം കായലോരത്ത് നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ഒന്നിനാണ് ഷിനുവിനെ കാണാതായത്.

ഒരു മാസം മുമ്പ് വീട്ടുകാരുമായി പിണങ്ങി വീടുവിട്ടുപോയ ഷിനുവിനെ കാസർഗോഡ് നിന്ന് പൊലീസ് കണ്ടെത്തി മാതാപിതാക്കളെ ഏൽപ്പിച്ചിരുന്നു. കായലിൽ ചാടി ജീവനൊടുക്കിയതായാണ് പൊലീസ് നിഗമനം.