തിരുവനന്തപുരം: ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഊണു നൽകിയ വകയിൽ സംസ്ഥാന സർക്കാർ നൽകാനുള്ള ആറ് കോടി രൂപയ്ക്കായി സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി കുടുംബശ്രീ ജനകീയ ഹോട്ടൽ ആക്ഷൻ കൗൺസിൽ. മലപ്പുറത്തെ 144 ഹോട്ടലുകളുടെ നടത്തിപ്പുകാരും ജീവനക്കാരുമാണ് പ്രതിഷേധവുമായി എത്തിയത്. കുടിശിക കോടികൾ കവിഞ്ഞതോടെ കച്ചവടം തന്നെ പൂട്ടിപ്പോകുമെന്നു വന്നതോടെയാണ് മലപ്പുറത്തുനിന്നു തലസ്ഥാനത്തെത്തി പ്രതിഷേധിക്കാൻ ഹോട്ടൽ ജീവനക്കാർ തീരുമാനിച്ചത്.