- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിറ്റ്നസ് രേഖകൾ ഹാജരാക്കാത്ത പക്ഷം ബസ് വിട്ട് നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ; അനുമതിയില്ലാതെ പഠനയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്
കൊച്ചി: അനുമതിയില്ലാതെ പഠനയാത്രക്ക് ഒരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. എളമക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾ പഠനയാത്രക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു ഇടപെടൽ.
ഇന്ന് പുലർച്ചെ ആയിരുന്നു. ഊട്ടിയിലേക്കായിരുന്നു യാത്ര പോകാൻ തീരുമാനിച്ചിരുന്നത്. ഇതിന് മുമ്പ് ബസ് എംവിടിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴായിരുന്നു നടപടി. പുലർച്ചെ എംവിഡി പരിശോധനയ്ക്കെത്തിയപ്പോൾ നാല് വാഹനങ്ങളിലായി 200-ഓളം വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. ഫിറ്റ്നസ് രേഖകൾ ഹാജരാക്കാത്ത പക്ഷം ബസ് വിട്ട് നൽകാനാകില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ പഠന യാത്ര പ്രതിസന്ധിയിലായി.
Next Story



