- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഴപ്പിലങ്ങാട് പഞ്ചായത്ത് മെമ്പറെ കടമ്പൂരെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മരിച്ചത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സണായ റീജ
കണ്ണൂർ: കണ്ണൂരിൽ ഗ്രാമ പഞ്ചായത്തംഗത്തെ വീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുഴപ്പിലങ്ങാട് അഞ്ചാം വാർഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സണിനെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കടമ്പൂർ ഹയർ സെക്കന്ററി സ്‌കൂളിന് സമീപത്തെ എം.റീജ (50) യെയാണ് മരിച്ച നിലയിൽ വ്യാഴാഴ്‌ച്ച രാവിലെ കണ്ടെത്തിയത്. വ്യാഴാഴ്‌ച്ച രാവിലെ പത്തു മണിയോടെ കുളിക്കുന്നതിനായി ബാത് റൂമിൽ കയറിയതായിരുന്നു. പിന്നീട് തുറക്കാത്തതിനെ തുടർന്ന് വീട്ടുകാർ പരിശോധിച്ചപ്പോഴായിരുന്നു തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന് വാർഡ് കോൺഗ്രസ് മെമ്പറാണ്. അർബുദ രോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭർത്താവ്: പ്രകാശൻ.
സംസ്‌ക്കാരം വെള്ളിയാഴ്ച10 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ. നടക്കും
മടപ്പുരക്കൽ കരുണന്റെയും സതിയുടെയും മകളാണ്.
സഹോദരങ്ങൾ: റജിന,
റീന, സുരാജ്.



