പത്തനംതിട്ട: അത്തിക്കയം പൊന്നാപാറയിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. അയൽവാസിയായ പ്രസാദ് (47) ആണ് പിടിയിലായത്. പ്രദേശത്ത് തന്നെയുള്ള മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. പിടിയിലായ പ്രസാദ് കൊലക്കേസിൽ ശിക്ഷ കഴിഞ്ഞ് സമീപകാലത്താണ് പുറത്തിറങ്ങിയത്