- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി നഗരത്തിൽ അഞ്ചുകടകൾ തകർത്ത് വൻകവർച്ച; ലക്ഷങ്ങൾ നഷ്ടമായി
കണ്ണൂർ: തലശേരി നഗരത്തിൽ അഞ്ച് കടകൾ തകർത്ത് വൻ കവർച്ച നടത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് വ്യാപകമായ കവർച്ച നടന്നത്. തലശേരി പുതിയ ബസ്സ്റ്റാൻഡിലെ എംആർഎ ബേക്കറി, ഷിഫ ടെക്സ്റ്റയിൽസ്, സ്റ്റാൻഡ് വ്യൂ മെഡിക്കൽസ്, മെട്രൊ ടെക്‌സ്‌റ്റൈയിൽ എന്നീ സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്.
എംആർഎ ബേക്കറിയിൽ നിന്നും രണ്ട് ലക്ഷം രൂപ കവർന്നിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളിൽ നിന്നും പണവും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൂട്ട് തകർത്തും ഷട്ടർ പൊളിച്ചുമാണ് കവർച്ച നടന്നിട്ടുള്ളത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വ്യാപരി വ്യവസായ സമിതി നേതാവ് ഏഷ്യൻ ഇസ്മയിലിന്റെ നേതൃത്വത്തിൽ നേതാക്കൾ സ്ഥലത്തെത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് പരിശോധിച്ചു വരികയാണ്.കവർച്ച നടന്നകടകളിൽ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.




