- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് ബസ് നിയന്ത്രണം വിട്ട് കാറിലും ഓട്ടോയിലും ഇടിച്ചു
കോട്ടയം: ബസ് നിയന്ത്രണംവിട്ടു കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു. ഇന്ന് വൈകുന്നേരം നാലിന് എംസി റോഡിൽ എസ്എച്ച് മൗണ്ട് ജംഗ്ഷനിലാണ് സംഭവം.
കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസിനു മുന്നിൽ പോയ കാറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് കാർ, റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു.
തുടർന്നു ഓട്ടോറിക്ഷ മുന്നോട്ട് നിങ്ങി റോഡിലെ മൈൽ കുറ്റിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു. കാറിനും ഓട്ടോറിക്ഷയ്ക്കും കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല.
Next Story




