- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തി; തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് തുറന്നു
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ശേഖരിക്കുന്ന തമിഴ്‌നാട്ടിലെ വൈഗ അണക്കെട്ട് തുറന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് എത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. 45 ദിവസംകൊണ്ട് 900 ഘനയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കും. വൈഗയിലെ ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാറിൽനിന്ന് തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചിരുന്നു.
പ്രത്യേകപൂജകൾക്ക് ശേഷമാണ് വൈഗ അണക്കെട്ട് തുറന്നത്. തമിഴ്‌നാട് ഗ്രാമവികസനവകുപ്പ് മന്ത്രി ഐ. പെരിയസാമിയും, പ്രവൃത്തി വകുപ്പ് മന്ത്രി മൂർത്തിയും ചേർന്നാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. 120 ദിവസത്തേയ്ക്കാണ് നിലവിൽ അണക്കെട്ട് തുറന്നിരിക്കുന്നത്.
അണക്കെട്ടിൽനിന്നുള്ള വെള്ളം ഏതുസമയത്തും കൂടിയേക്കാമെന്നതിനാൽ വൈഗ നദിയിൽ കുളിക്കുന്നതിനും നദി മുറിച്ചുകടക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.
Next Story



