- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവ് പിടിയിൽ
ചവറ: ആൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ ചവറ പൊലീസ് പിടികൂടി. പന്മന വടുതല കാട്ടിൽപുത്തൻവീട്ടിൽ ജലീലാണ് (ജലാലുദ്ദീൻ-32) പിടിയിലായത്. പൊലീസ് പറയുന്നത്: പെറ്റ് ഷോപ്പ് നടത്തിയിരുന്ന ജലീലിന്റെ പക്കൽനിന്ന് ഓമനമൃഗങ്ങളെ വാങ്ങാനെത്തിയ കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സബ് ഇൻസ്‌പെക്ടർ മദനന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടുകയായിരുന്നു.
Next Story



