- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ച് മുഖ്യമന്ത്രി; കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്ന് കാന്തപുരം
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ഫലസ്തിൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ പതിനൊന്ന് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്.
കാന്തപുരത്തിന്റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകൾക്കിടയിലും സന്ദർശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് സന്നിഹിതരായിരുന്നു.




