- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റിപ്പുറത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു; അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു; പൂർണമായും തകർന്ന നിലയിൽ ടിപ്പർ ലോറി
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ദേശീയപാതയിൽ കിൻഫ്രക്ക് സമീപം പള്ളിപ്പടിയിൽ ആണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കുറ്റിപ്പുറം താലൂക് ആശുപത്രിയിലും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കോഴിക്കോട് നിന്നും തൃശൂരിന് പോകുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ദേശീയപാതയിൽ പള്ളിപ്പടിയിൽ മേൽപ്പാല നിർമ്മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ദേശീയപാത നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ വീതികുറഞ്ഞ റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്. ഇതിനാൽ തന്നെ പലപ്പോഴും റോഡിൽ അപകടഭീഷണി കൂടുതലാണ്.
രണ്ട് വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. പൂർണമായും തകർന്ന നിലയിലാണ് ടിപ്പർ ലോറി. പൊലീസും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആർക്കും ഗുരുതരമായി പരിക്കുകളില്ലെന്നാണ് പൊലീസും ആശുപത്രി അധികൃതരും നൽകുന്ന വിവരം.




