- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ കാറ്റിൽ നാലാം വളവിനും അഞ്ചാം വളവിനും ഇടയിൽ റോഡിലേക്ക് മരം വീണു; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതക്കുരുക്ക്. ശക്തമായ കാറ്റിനെ തുടർന്ന് നാലാം വളവിനും അഞ്ചാം വളവിനും ഇടയിൽ റോഡിലേക്ക് മരം വീണതോടെയാണ് ചുരത്തിൽ ഗതാഗതക്കുരുക്ക് രൂപ്പപെട്ടത്. മരം റോഡിൽ നിന്ന് നീക്കിയെങ്കിലും ഞായറാഴ്‌ച്ചയും ദീപാവലിയുമായതിനാൽ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്,
കഴിഞ്ഞ പൂജാ അവധി ദിനത്തിലുണ്ടായ ഗതാഗത കുരുക്കിനെ തുടർന്ന് അഞ്ചര മണിക്കൂറോളം വണ്ടികൾ കുരുങ്ങിയിരുന്നു. അന്ന് എട്ടാംവളവിൽ ചരക്കുലോറി കുടുങ്ങിയതിനെത്തുടർന്നാണ് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. പിന്നാലെ, ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അവധിദിവസങ്ങളിൽ ഇതുവഴിയുള്ള വലിയവാഹനങ്ങളുടെ യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയുരുന്നു.
ശനി, ഞായർ ഉൾപ്പെടെയുള്ള പൊതു അവധിദിവസങ്ങൾ, രണ്ടാംശനിയോട് ചേർന്നുവരുന്ന വെള്ളിയാഴ്ചകൾ എന്നീ ദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ ഒമ്പതുവരെയാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഈ സംഭവത്തിന് ശേഷം ആഴ്ചകൾ പിന്നിടുമ്പോഴാണ് വീണ്ടും ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടായിരിക്കുന്നത്.




