- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും; കേംബ്രിഡ്ജ് ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ സംവാദത്തിലും സതീശൻ പങ്കെടുക്കും
കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തും. കേംബ്രിഡ്ജ് ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ സംവാദത്തിലും പങ്കെടുക്കും
'നെഹ്റുവിയൻ സോഷ്യലിസത്തിന്റെ പുനരുജ്ജീവനവും മാർഗങ്ങളും' എന്ന വിഷയത്തിലാണ് പ്രതിപക്ഷ നേതാവ് കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രഭാഷണം നടത്തുക. കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിൽ സാമൂഹ്യനീതിയും രാഷ്ട്രീയ സമത്വവും എന്ന വിഷയത്തിലെ സംവാദത്തിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
യു.കെയിലെ ഇന്ത്യൻ വർക്കേഴ്‌സ് യൂണിയൻ കേംബ്രിഡ്ജ് സ്റ്റുഡന്റസ് യൂണിയനുമായി സഹകരിച്ച് നടത്തുന്ന സംവാദ പരിപാടികളിൽ മുഖ്യാതിഥിയായാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. നവംബർ 17-ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി സൗത്ത് ഏഷ്യൻ സ്റ്റുഡൻസ് ഹാളിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രഭാഷണം.
നവംബർ 18-നാണ് കേംബ്രിഡ്ജിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ സംവാദം. ആംഗ്ലിയ റസ്‌കിൻ സർവകലാശാല ലക്ചർ ഹാളിൽ നടക്കുന്ന സംവാദത്തിൽ യു.കെ പാർലമെന്റ് അംഗം ഡാനിയൽ സെയ്ച്നർ, കേംബ്രിഡ്ജ്ഷെയർ-പീറ്റർബറോ ഡെപ്യൂട്ടി മേയർ അന്ന സ്മിത്ത് തുടങ്ങിയവർ പ്രഭാഷണം നടത്തും.



