- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്.പ്രശാന്ത് നാളെ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി പി.എസ്.പ്രശാന്തും ദേവസ്വം ബോർഡ് അംഗമായി അഡ്വ.എ.അജിത്ത് കുമാറും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി ജി. ബൈജു സത്യവാചകം ചൊല്ലികൊടുക്കും.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റശേഷം ആദ്യ ബോർഡ് യോഗവും ചേരും. സിപിഐ (എം) പ്രതിനിധിയായ പി.എസ്.പ്രശാന്ത് തിരുവനന്തപുരം സ്വദേശിയാണ്. സിപിഐ പ്രതിനിധിയായ അഡ്വ.എ.അജിത്ത് കുമാർ കായംകുളം സ്വദേശിയാണ്. പുതിയ ബോർഡിന്റെ വാർത്താ സമ്മേളനം 11.30 ന് ഉണ്ടാകും.
Next Story




