- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസുടമകളും ഗതാഗത മന്ത്രിയും തമ്മിൽ ചൊവ്വാഴ്ച ചർച്ച
കൊച്ചി: ഗതാഗത മന്ത്രി ആന്റണി രാജുവും സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളും തമ്മിൽ ചർച്ച. ചൊവ്വാഴ്ച രാവിലെ 11ന് എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ വച്ചാണ് ചർച്ച നടക്കുന്നത്.
കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. വിദ്യാർത്ഥി യാത്രനിരക്ക് വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക് തീരുമാനിച്ച സാഹചര്യത്തിൽ ചർച്ചക്ക് പ്രസക്തിയേറെയാണ്.
ബസുകളിൽ നിരീക്ഷണ കാമറയും ഡ്രൈവർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇളവും സാവകാശവും നൽകിയിട്ടുണ്ടെങ്കിലും ബസുടമകൾ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകൾക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകൾ പറയുന്നത്.
Next Story




