- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയേയും മക്കളേയും മർദ്ദിച്ചയാൾ പിടിയിൽ
കോട്ടയം: ആടിനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിന് വീട്ടമ്മയേയും മക്കളേയും മർദ്ദിച്ചയാൾ പിടിയിൽ. മേമുറി, നെയ്ത്തുശാലപ്പടിക്ക് സമീപം മുതലക്കുളങ്ങര വീട്ടിൽ രാധാകൃഷ്ണൻ (52) നെയാണ് രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പറമ്പിൽ ആടുകയറി പൈനാപ്പിൾ ചെടികൾ നശിപ്പിച്ചു എന്നാരോപിച്ച് ആടിനെ ഉപദ്രവിച്ചിരുന്നു. ഇത് വീട്ടമ്മയുടെ മകൻ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇയാൾ ആക്രമിച്ചത്.
വീട്ടമ്മയ്ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും സാരമായി പരിക്കേറ്റു. കൊലപാതകശ്രമത്തിനുൾപ്പടെയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇൻസ്‌പെക്ടർ വി.രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story




