- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഹരിയെ പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി; ശേഷം ബിനു ജീവനൊടുക്കിയതെന്ന് പൊലീസ്
മീനടം: ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ ശിവഹരിയെ ബിനു കൊലപ്പെടുത്തിയതാണെന്നു പൊലീസ് സ്ഥിരീകരിച്ചു. മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണു ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുക്കിയാണു ശിവഹരിയെ ബിനു കൊലപ്പെടുത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീടു ബിനു ജീവനൊടുക്കിയതാകാനാണു സാധ്യതയെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും സംസ്‌കാരം നടത്തി. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്പനി ജീവനക്കാർ ശല്യം ചെയ്തിരുന്നതായി ബിനുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.
Next Story



