പനമരം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്ന് വിദ്യാർത്ഥികളെ കാണാതായതായി പരാതി. കാര്യാട്ട് മുഹമ്മദ് ഷിഹാൻ (15), കൈതക്കൽ സ്വദേശി നൈജൻ (15), മുഹമ്മദ് റാഫി (15) എന്നിവരെ കഴിഞ്ഞ 12 മുതൽ കാണാനില്ല. സ്‌കൂളിൽ നിന്നു ടൂർ പോകുകയാണെന്ന് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. 12ന് ഉച്ചയ്ക്ക് ഒരു മണിയോടെ ടൗണിൽ എത്തിയ ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ഇവർക്കൊപ്പം വെള്ളമുണ്ട സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും ഉണ്ടെന്ന് പറയപ്പെടുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ പനമരം പൊലീസിലോ 04935 222200, 9497 947248 എന്നീ നമ്പറിലോ അറിയിക്കണം.