വടകര: പോക്‌സോ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. വയനാട് വൈത്തിരി തരിയോട് ചെറിയ കണ്ടി ഖാലിദിനെ(48)യാണ് ചോമ്പാല എസ്‌ഐ കെ.രാജേഷ് അറസ്റ്റ് ചെയ്തത്. എട്ടു വയസ്സുകാരിയെ മൊബൈൽഫോണിൽ അശ്ലീല വിഡിയോ കാണിക്കുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന പരാതിയിൽ പോക്‌സോ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു.