- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മുഹമ്മ: മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ആറോടെയാണ് മരിച്ചത്. മുഹമ്മ പഞ്ചായത്ത് പത്താം വാർഡ് സ്രാമ്പിക്കൽ പനച്ചിക്കൽ റീന (59) ആണ് മരിച്ചത്.
ഒക്ടോബർ 22ന് വൈകിട്ട് നാലിന് മണ്ണഞ്ചേരി പാർത്ഥൻ കവലയ്ക്ക് സമീപമായിരുന്നു അപകടം. കുറുകെ വന്ന സൈക്കിൾ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്.
അപകടത്തിൽ മകൻ ഷെറിമോനും പരിക്കേറ്റിരുന്നു. മക്കൾ: ഷെറിമോൻ, റീഷമോൾ. മരുമക്കൾ: ബിന്ദു, ജോൺ ബ്രിട്ടോ (മനോരമ ന്യൂസ്). സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Next Story




