തിരുവനന്തപുരം: കേരളത്തിൽ സർക്കാരും ഗവർണറും അനുചിതമായ മത്സരത്തിലാണെന്നും ഇതിന്റെ ദോഷം വിദ്യാർത്ഥികൾക്ക് എന്നും കെ മുരളീധരൻ എംപി. കേരളത്തിലെ 9 സർവ്വകലാശാലകളിൽ വിസിമാരില്ല. വിസി മാർ ഓടിനടന്നാണ് സർവ്വകലാശാലകൾ ഭരിക്കുന്നത്.

എല്ലാ സർവകലാശാലകളും മുടന്തിയാണ് നീങ്ങുന്നത്. ഉന്നത വിദ്യാഭ്യാസരംഗം അനിവാര്യമായ പതനത്തിലേക്ക് പോകുന്നുവെന്നും കേരളയൂണിവേഴ്‌സിറ്റി സ്റ്റാഫ് യൂണിയന്റെ അമ്പത്തിരണ്ടാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ മുരളീധരൻ പറഞ്ഞു.
അവശ്യവസ്തുക്കൾ പോലും നൽകാൻ കഴിയാത്ത സർക്കാർ നവകേരള സദസ്സ് നടത്തി ജനങ്ങളെ പരിഹസിക്കുകയാണ്. കേരളത്തെ പാപ്പരാക്കിയ സർക്കാരിനെ ജനം പാഠം പഠിപ്പിക്കും എന്നും മുരളീധരൻ പറഞ്ഞു.

സ്റ്റാഫ് യൂണിയൻ പ്രസിഡന്റ് ഒ റ്റി പ്രകാശ് അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് പാലോട് രവി എംവിൻസെന്റ് എംഎൽഎ കെപിസിസി സെക്രട്ടറിമാരായ പഴകുളം മധു ജി എസ് ബാബു സെറ്റോ ചെയർമാൻ ചവറ ജയകുമാർ യൂണിവേഴ്‌സിറ്റി
സെനറ്റിലെ അംഗങ്ങളായ ഡോ. എ എബ്രഹാം, അഹമ്മദ് ഫസൽ, മറിയം ജാസ്മിൻ എന്നിവരും പ്രസംഗിച്ചു.യൂണിയൻ സെക്രട്ടറി എസ് ഗിരീഷ് സ്വാഗതവും ട്രഷറർ പ്രേം ജിത്ത് കൃതഞ്ഞതയും പറഞ്ഞു