- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ട്രെയിൻ പാളം തെറ്റി; ആർക്കും പരിക്കില്ല
പാലക്കാട്: പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ പാളംതെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോയ ട്രെയിന്റെ എഞ്ചിനാണ് പാളംതെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചതാണ് അപകടകാരണം എന്നാണ് വിവരം. വല്ലപ്പുഴ സ്റ്റേഷൻ അടുത്തതായതിനാൽ ട്രെയിന് വേഗം കുറവായിരുന്നു. എഞ്ചിൻ മാത്രമാണ് പാളംതെറ്റിയത്. കോച്ചുകൾക്ക് പ്രശ്നമൊന്നുമില്ല. അപകടത്തെതുടർന്ന് ഇതുവഴിയുള്ള ട്രെയിൻഗതാഗതം തടസ്സപ്പെട്ടു.
ഷൊർണൂരിൽ നിന്നുള്ള സംഘമെത്തി അരമണിക്കൂറിനകം പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതിലൂടെയുള്ള സർവ്വീസുകളുടെ സമയത്തിൽ മാറ്റം വരും. രാജറാണി എക്സ്പ്രസ് രണ്ടുമണിക്കൂർ കഴിഞ്ഞേ പുറപ്പെടൂ.
Next Story




