- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് വ്യാഴാഴ്ച മഹാരാജാസ് ഗ്രൗണ്ടിൽ തുടക്കം
കൊച്ചി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായുള്ള ആർമി റിക്രൂട്ട്മെന്റ് റാലിക്ക് വ്യാഴാഴ്ച തുടക്കമാകും. നവംബർ 25 വരെ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിലെ ഉദ്യോഗാർഥികളാണ് റാലിയിൽ പങ്കെടുക്കുക.
പ്രാഥമിക എഴുത്തു പരീക്ഷയിൽ വിജയിച്ച ആറായിരം പേർ റാലിക്കെത്തുമെന്നാണ് പ്രതീക്ഷ. പുലർച്ചെ 3 ന് റാലിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. രജിസ്ട്രേഷനു ശേഷം രാവിലെ ആറു മുതൽ 9.30 വരെയായിരിക്കും ശാരീരിക പരിശോധന നടക്കുക. വിവിധ ഗ്രൂപ്പുകളായി തിരിച്ചായിരിക്കും ടെസ്റ്റുകൾ നടത്തുന്നത്.
ശാരീരിക പരിശോധനക്ക് ശേഷം ശാരീരിക അളവ് പരിശോധനയും തുടർന്ന് രേഖകളുടെ പരിശോധനയും നടക്കും. വിദ്യാഭ്യാസ യോഗ്യതയും കായികക്ഷമതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കർശന പരിശോധനക്ക് വിധേയമാക്കും. ഇതിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കായി സമ്പൂർണ വൈദ്യ പരിശോധന നടത്തും.




