- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾക്കൂട്ട ആക്രമണത്തിനിടെ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ച സംഭവം; നാലുപേർ അറസ്റ്റിൽ
കണ്ണൂർ: പുന്നോൽ പെട്ടിപ്പാലത്തിന് സമീപം ദേശീയപാതയിൽ കാൽനടയാത്രക്കാരന് ബസിടിച്ചതിനെ തുടർന്ന് ആൾക്കൂട്ട ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു ഓടുന്നതിനിടെ ബസ് ഡ്രൈവർ ട്രെയിനിടിച്ചു മരിച്ച സംഭവത്തിൽ സത്രീയടക്കം നാലുപേരെ തലശേരി ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.
വടകര- തലശേരി റൂട്ടിലോടുന്ന ഭഗവതി ബസ് കാൽ നടയാത്രികനെ ഇടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ഓടിരക്ഷപ്പെടുന്നതിനിടെ ട്രെയിൻതട്ടിമരിച്ച ബസ് ഡ്രൈവർ ജിജിത്ത്, കണ്ടക്ടർ ബിജീഷ് എന്നിവരെ മർദ്ദിച്ചവരാണ് അറസ്റ്റിലായത്. പെട്ടിപാലത്തിന് സമീപത്തെ കോളനിയിലെ റഹ്‌മത്ത്(44) കെ.വി ഷജീർ(21) വെങ്കടേഷ്(22) കെ. അപൂർവ്വൻ(25) എന്നിവരാണ് അറസ്റ്റിലായത്. കണ്ടക്ടർ ബിജീഷിന്റെ പരാതിയിലാണ് ഇവർക്കെതിരെ പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ശനിയാഴ്‌ച്ച വൈകുന്നേരം ആറുമണിക്ക് വടകര ഭാഗത്തു നിന്നും തലശേരിയിലേക്ക് പോവുകയായിരുന്ന ശ്രീഭഗവതി ബസിടിച്ച് പെട്ടിപ്പാലം കോളനിയിലെ മുനീറിന് പരുക്കേറ്റതിനെ തുടർന്നുണ്ടായ അക്രമത്തിനിടെയായിരുന്നു ഡ്രൈവർ മനേക്കരയിലെ ജിജിത്ത് പെട്ടിപ്പാലം റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ചത്.
ആൾക്കൂട്ടം ബസ്ജീവനക്കാരെ പിൻതുടർന്ന് ഓടി അക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെ തുടർന്നാണ് മരിച്ച ജിജിത്തിന്റെ ബന്ധുക്കൾ തലശേരി എ. എസ്‌പിക്ക് പരാതി നൽകിയത്. ബസ് ജീവനക്കാരെ അക്രമിച്ച പെട്ടിപ്പാലം കോളനിക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ബി. എം. എസും ബസ് ഉടമസ്ഥ സംഘവും രംഗത്തുവന്നിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി തലശേരി-വടകര റൂട്ടിൽ ബസ് പണിമുടക്കും നടത്തിയിരുന്നു. ഇതിനെതുടർന്നാണ് പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്.




