- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ച് എട്ട് പേർക്ക് പരിക്ക്; ട്രെയിനിന്റെ നാല് കോച്ചുകൾ കത്തിനശിച്ചു: തീ പിടിച്ചത് ഡൽഹി- ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്
ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിനിനു തീപിടിച്ച് എട്ട് പേർക്ക് പരിക്കേറ്റു. ഡൽഹി- ദർഭംഗ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഇവിടെ നിന്നും ബിഹാറിലേക്ക പോവുകയായിരുന്നു ട്രെയിൻ. ട്രെയിനിന്റെ നാല് കോച്ചുകൾ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ട്രെയിൻ ഇറ്റാവയിലെ സരായ് ഭോപത് റെയിൽവെ സ്റ്റേഷൻ കടന്നു പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടാകുന്നത്. ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകളിലൊന്നിലാണ് ആദ്യം തീപിടിക്കുന്നത്. പിന്നീട് തീ മറ്റ് മൂന്ന് കോച്ചുകളിലേക്കും വ്യാപിക്കുകയായിരുന്നു. എസ് വൺ കോച്ചിൽ നിന്ന് പുകയുയരുന്നത് കണ്ട സ്റ്റേഷൻ മാസ്റ്റർ ഉടനടി ട്രെയിൻ നിർത്താൻ നിർദ്ദേശം നൽകിയതോടെ വൻഅപകടം ഒഴിവായി.
ഛഠ് ഉത്സവവുമായി ബന്ധപ്പെട്ട് ബിഹാറിലേക്കുള്ള ട്രെയിനുകളിലെല്ലാം ആളുകൾ തിങ്ങിനിറഞ്ഞാണ് യാത്ര ചെയ്തിരുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്നും പെട്ടെന്ന് കോച്ചിലാകെ പുക പടർന്നെന്നും പിന്നാലെ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.



