- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റം തെളിയിക്കാനായില്ല; അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ മകനെ വെറുതെ വിട്ടു
തൊടുപുഴ: അമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ മകനെ വെറുതെ വിട്ടു. പഴയ മൂന്നാർ ഡിവിഷനിൽ ആറുമുറി ലയത്തിൽ പാണ്ടിയമ്മയെ കൊലപ്പെടുത്തിയെന്ന കേസിലാണ് മകൻ മുനിയസ്വാമി(മൂനീസ്)യെ, തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി നിക്സൺ എം.ജോസഫ് വെറുതെവിട്ടത്.
പാണ്ടിയമ്മയുടേതുകൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞെങ്കിലും മകനാണ് ഇത് ചെയ്തതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് ആയില്ല. ഇതേ തുടർന്ന് മുനിയ സ്വാമിയെ കോടതി വെറുതെ വിടുകയായിരുന്നു.
2018-ലാണ് കേസിന് ആസ്പദമായ സംഭവം. പാണ്ടിയമ്മയോടുള്ള വൈരം കാരണം തലയ്ക്കും മുഖത്തും ഇടിച്ചും ശ്വാസംമുട്ടിച്ചും കൊന്നെന്നായിരുന്നു മൂന്നാർ പൊലീസിന്റെ കേസ്.
Next Story



