- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരിക്കുനി എരവന്നൂർ യു.പി സ്‌കൂളിൽ അദ്ധ്യാപകരെ ആക്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ; അദ്ധ്യാപക ദമ്പതികളെ സസ്‌പെന്റ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: നരിക്കുനി എരവന്നൂർ യു.പി സ്‌കൂളിൽ അദ്ധ്യാപകരെ ആക്രമിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. അദ്ധ്യാപക ദമ്പതികളെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ബിജെപി അനുകൂല അദ്ധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ ഭാരവാഹിയും മറ്റൊരു സ്‌കൂളിലെ അദ്ധ്യാപകനുമായ ഷാജിയെയാണ് കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
എരവന്നൂർ യുപി സ്‌കൂളിലെ അദ്ധ്യാപികയായ പ്രവീണയുടെ ഭർത്താവാണ് ഷാജി. വിദ്യാർത്ഥിയെ മർദ്ദിച്ചതിന് പ്രവീണക്കെതിരെ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നിലവിലുണ്ട്. ഇതിൽ പ്രകോപിതനായാണ് ഷാജി സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെ ഓഫീസിലേക്ക് അതിക്രമിച്ചു കയറി അക്രമം നടത്തിയത്. പ്രവീണയേയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
പ്രവീണയ്ക്കും ഷാജിക്കും എതിരെ വകുപ്പ് നടപടിയും ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഷാജിയെ സസ്പെൻഡ് ചെയ്തുകൊണ്ട് കുന്നമംഗലം എഇഒ ഉത്തരവിറക്കി. പിന്നാലെ പ്രവീണയേയും സസ്‌പെന്റ് ചെയ്തു.
Next Story



