തിരുവല്ല: കഞ്ചാവ് വിൽപന നടത്തുന്ന പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് സംഘത്തിനു നേരേ ആക്രമണം. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം.ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്.

ഇന്നലെ രാവിലെ ചുമത്രയിൽനിന്ന് കഞ്ചാവുമായി ശ്രീജു എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് കഞ്ചാവ് നൽകിയ പെരുന്തുരുത്തി സ്വദേശി ഷിബുവിനെ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ആക്രമണം. പ്രതിയെ എക്‌സൈസ് സംഘം പിടികുടി പൊലീസിനു കൈമാറി.