- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു
കോട്ടയം: കോട്ടയം കറുകച്ചാലിൽ തൊഴിലാളിയുടെ കുത്തേറ്റ് ചികിൽസയിലായിരുന്ന ഹോട്ടൽ ഉടമ മരിച്ചു. കറുകച്ചാൽ ദൈവം പടിയിൽ പ്രവർത്തിക്കുന്ന ചട്ടിയും തവിയും എന്ന ഹോട്ടലിന്റെ ഉടമയായ മാവേലിക്കര സ്വദേശി രഞ്ജിത് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. തൊഴിൽ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
ഹോട്ടലിലെ തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ഇന്നലെ രാത്രിയാണ് രഞ്ജിത്തിനെ കുത്തിയത്. തൃക്കൊടിത്താനം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രതി ജോസ് പൊലീസ് പിടിയിൽ ആയിട്ടുണ്ട് എന്നാണ് സൂചന
Next Story




