- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളാർ തെരുവ് വിളക്കിന്റെ ബാറ്ററി മോഷണം; രണ്ട് പേർ അറസ്റ്റിൽ: മോഷ്ടിച്ചത് 12,000 രൂപ വിലവരുന്ന ബാറ്ററി
ചടയമംഗലം: സോളർ തെരുവ് വിളക്കിന്റെ ബാറ്ററി മോഷ്ടിച്ച രണ്ടു പേരെ പൊലീസ് പിടികൂടി. നോർത്ത് പറവൂർ ചെറിയപ്പള്ളി കാരയിൽ പറമ്പിൽ രതീഷ് (41),പറവൂർ കോട്ടുവള്ളി കൊട്ടുവള്ളി കൈതാരം തുറയിൽ പറമ്പിൽ സിറാജ് (38) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഘം എത്തിയത്. കാറിൽ കടന്ന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ചടയമംഗലം ഇൻസ്‌പെക്ടർ സുനീഷ്, എസ്‌ഐമാരായ എം.മോനിഷ്, ദിലീപ് റെജി സിപിഒമാരായ അജിത്ത്, വേണു എന്നിവരുടെ സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരു ബാറ്ററിക്ക് 12,000 രൂപ വില വരും.
Next Story



