- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർക്ക് ഷോപ്പിന്റെ പൂട്ട് കുത്തി തുറന്ന് ബൈക്ക് മോഷണം; സംസ്ഥാനാന്തര ബൈക്ക് മോഷണ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ
കൊഴിഞ്ഞാമ്പാറ: വർക്ക് ഷോപ്പിന്റെ പൂട്ട് കുത്തി തുറന്ന് ബൈക്ക് മോഷ്ടിച്ച കേസിൽ സംസ്ഥാനാന്തര ബൈക്ക് മോഷണ സംഘത്തിലെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി രങ്കയ്യൻപാളയം കെ.ശക്തിവേൽ (37), പൊള്ളാച്ചി തെപ്പമ്പട്ടി എം.ഗൗതം (20), പൊള്ളാച്ചി റെഡ്ഡിയാർ വീഥി എൽ.രവികുമാർ (25) എന്നിവരാണു കൊഴിഞ്ഞാമ്പാറ പൊലീസിന്റെ പിടിയിലായത്. ഗോപാലപുരം ചെക്‌പോസ്റ്റിനു സമീപം പ്രവർത്തിക്കുന്ന രാജേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പിന്റെ പൂട്ട് തല്ലിപ്പൊളിച്ച് ബൈക്കും മേശയുടെ വലിപ്പിൽ സൂക്ഷിച്ചിരുന്ന 5 ഗ്രാം വരുന്ന സ്വർണ നാണയവും 3000 രൂപയും സിസിടിവി ഹാർഡ് ഡിസ്‌കും മോഷ്ടിച്ചെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്. മീനാക്ഷിപുരം മൂലക്കടയിലെ തെങ്ങിൻ തോപ്പിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു അറസ്റ്റ്.
മീനാക്ഷിപുരം, ചിറ്റൂർ എന്നിവിടങ്ങളിലും തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലും നടന്ന ബൈക്ക് മോഷണങ്ങളിൽ പങ്കുണ്ടെന്നു പ്രതികൾ സമ്മതിച്ചതായി കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു. മീനാക്ഷിപുരം പൊലീസ് ഇൻസ്‌പെക്ടർ എം.ശശിധരന്റെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ എസ്‌ഐ പി.സുജിത്ത്, എഎസ്‌ഐ അബ്ദുൽ ഹക്കീം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.വിനോദ് കുമാർ, പി.രതീഷ്, ശിഹാബുദ്ദീൻ, സിവിൽ പൊലീസ് ഓഫിസർമാരായ വി.അനു, കലാധരൻ, റിനാസ്, കൃഷ്ണദാസ്, എന്നിവരടങ്ങുന്ന സംഘമാണു പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.



