ശ്രീനഗർ: കശ്മീരിലെ കുൽഗാം ജില്ലയിൽ ഏറ്റുമുട്ടലിനിടെ അഞ്ച് ലഷ്‌കർ ഭീകരരെ സുരക്ഷാസേന വധിച്ചു. ഡി.എച്ച് പോറ മേഖലയിൽ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്തുനിന്ന് ഭീകരർ രക്ഷപ്പെടാതിരിക്കാൻ രണ്ടുദിവസമായി ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു.