- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് പീഡിപ്പിച്ചു; 47-കാരന് 46 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും
കാസർകോട്: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്ത കേസിൽ 47-കാരന് 46 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും. പിഴത്തുക അടച്ചില്ലെങ്കിൽ നാലുവർഷത്തെ അധിക കഠിനതടവ് അനുഭവിക്കണം. കാസർകോട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.
2018 ഫെബ്രുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. നാട്ടിലെ ക്ഷേത്രത്തിൽ തെയ്യം കണ്ടുമടങ്ങുകയായിരുന്ന അച്ഛനേയും മകളേയും പിന്തുടർന്നെത്തിയ പ്രതി ഇരുവരേയും വാഹനത്തിൽ വീട്ടിലേക്ക് ക്ഷണിച്ചു. ആദ്യം അച്ഛനെ വാഹനത്തിൽ വീട്ടിലെത്തിച്ചു. 15-കാരിയെ വിജനമായ സ്ഥലത്തെത്തിച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
Next Story




