- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഎസ്എൻഎലിന്റെ കേബിൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ചിറയൻകീഴിൽ ആറു പേർ അറസ്റ്റിൽ
ചിറയിൻകീഴ്: ബിഎസ്എൻഎൽ വക കേബിൾ മോഷ്ടിച്ചു വാഹനത്തിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ ആറുപേരടങ്ങുന്ന സംഘത്തെ ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ മനു(28), സുജിത്ത് (26), കണ്ണൻ(30), സനൽ(32), ഉല്ലാസ്(29), നാവായിക്കുളം സ്വദേശി അരുൺ(31) എന്നിവരെയാണു കേബിൾ കയറ്റിയ പിക്ക്അപ് വാൻ സഹിതം പിടികൂടിയത്. പട്രോളിങ്ങിനിടെ സംഘത്തെ കണ്ട് സംശയം തോന്നി ചോദ്യം ചെയ്യവേ പിടിയിലായത്. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story



