നെയ്യാറ്റിൻകര: പെരുമ്പഴുതൂർ ഗവ. പോളിടെക്നിക് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്ത ഒന്നാംവർഷ വിദ്യാർത്ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലെ വിദ്യാർത്ഥി ചെങ്കൽ സ്വദേശിയായ അനൂപാണ്് റാഗിങിന് ഇരയായത്. റാഗിങ്ങിനിടെ സീനിയർ വിദ്യാർത്ഥികൾ മർദിക്കുകയും ജനനേന്ദ്രിയത്തിൽ ചവിട്ടുകയും ചെയ്തു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് നാല് സീനിയർ വിദ്യാർത്ഥികളുൾപ്പെടെ ഇരുപതു പേർക്കെതിരേ െേകസടുത്തു. നാല് സീനിയർ വിദ്യാർത്ഥികളെയും പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു.

ചൊവ്വാഴ്ച ഉച്ചയോടെ കോളേജിൽവച്ചായിരുന്നു റാഗിങ്. അവശനായ അനൂപിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആയുർവേദ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളായ എബിൻ, ആദിത്യൻ, അനന്തു, കിരൺ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത് വിദ്യാർത്ഥികൾക്കെതിരേയാണ് പൊലീസ് െേകസടുത്തത്. എബിൻ, ആദിത്യൻ, അനന്തു, കിരൺ എന്നിവരെ പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്തു. കോളേജ് പ്രിൻസിപ്പലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകര പൊലീസ് െേകസടുത്തത്. പൊലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നു.