- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനം ഡിസംബർ ഒന്നിലേക്ക് മാറ്റി
തിരുവനന്തപുരം : കോൺഗ്രസ് മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി എംപിയുടെ നവംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള സന്ദർശനം ഡിസംബർ ഒന്നിലേക്ക് മാറ്റിവെച്ചതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.
ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന് കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ പ്രിയദർശിനി പബ്ലിക്കേഷന്റെ പ്രഥമ സാഹിത്യ പുരസ്‌കാരം പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കും. കണ്ണൂരിലെ പുരസ്‌കാര ദാനത്തിന് ശേഷം അന്നേദിവസം രാവിലെ 11ന് എറണാകുളത്ത് നടക്കുന്ന മഹിളാ കോൺഗ്രസിന്റെ സംസ്ഥാനതല കൺവെൻഷനിലും രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും കെ. സുധാകരൻ അറിയിച്ചു
Next Story




