- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലകാലം: നാല് സ്പെഷ്യൽ ട്രെയിനുകൾ
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡലകാലത്തോടനുബന്ധിച്ച് നാല് സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ചു. നർസാപൂർ -കോട്ടയം, കോട്ടയം-നർസാപൂർ, സെക്കന്ദരാബാദ് -കൊല്ലം, കൊല്ലം-സെക്കന്ദരാബാദ് റൂട്ടുകളിലാണ് ട്രെയിനുകൾ.
ഞായറാഴ്ച വൈകീട്ട് 3.50നു പുറപ്പെടുന്ന നർസാപൂർ-കോട്ടയം സ്‌പെഷൽ ട്രെയിൻ (07119 ) അടുത്ത ദിവസം വൈകീട്ട് 4.50നു കോട്ടയത്തെത്തും. 20നു വൈകീട്ട് ഏഴിന് പുറപ്പെടുന്ന കോട്ടയം-നർസാപൂർ സ്‌പെഷൽ (07120) അടുത്ത ദിവസം രാത്രി ഒമ്പതിന് നർസാപൂരിലും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
സെക്കന്ദരാബാദിൽനിന്ന് ഞായറാഴ്ച ഉച്ചക്ക് 2.40ന് പുറപ്പെടുന്ന സെക്കന്ദരാബാദ്-കൊല്ലം സ്‌പെഷൽ ട്രെയിൻ (07121) അടുത്ത ദിവസം രാത്രി 11.55നു കൊല്ലത്തെത്തും. 21നു പുലർച്ച 2.30നു കൊല്ലത്തുനിന്ന് പുറപ്പെടുന്ന കൊല്ലം-സെക്കന്ദരാബാദ് (07122) സ്‌പെഷൽ അടുത്ത ദിവസം രാവിലെ 10ന് സെക്കന്ദരാബാദിലെത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.




