കൊച്ചി: എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആർടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കലക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ടാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. മകന് പ്രാഥമിക ചികിത്സ നൽകി വിട്ടയക്കുകയും ചെയ്തു. അസ്വസ്ഥയുണ്ടാതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഭക്ഷ്യവിഷബാധയാണെന്ന് കണ്ടെത്തുകയുമായിരുന്നു. ആർടിഒയുടെ പരാതിയിൽ ഭക്ഷ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തി. സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.