- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂരിൽ ഇന്നലെ പിടികൂടിയത് നാലു കോടി രൂപയുടെ സ്വർണം; ചീർപ്പിലും ക്രീമിനുള്ളിലും വരെ ഒളിപ്പിച്ച് കടത്താൻ ശ്രമം
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച നാലു കോടി രൂപയുടെ സ്വർണം ഇന്നലെ പിടികൂടി. വിവിധ യാത്രക്കാരിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന സ്വർണ പിടികൂടിയത്. 3.420 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. അബുദാബിയിൽനിന്ന് എത്തിയ കാസർകോട് സ്വദേശി കെ.പി. നിസാമുദീൻ (32), ബാലുശ്ശേരി സ്വദേശി ഇ.എം. അബൂസഫീൽ (36), തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കാമിൽ (26), മലപ്പുറം എടക്കര സ്വദേശി സി.കെ. പ്രജിൻ (23) എന്നിവരിൽനിന്നാണ് നാലുകോടി രൂപയുടെ സ്വർണം പിടിച്ചത്.
എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോട്ടെത്തിയ നിസാമുദീൻ സ്വർണം പൊടിരൂപത്തിലാക്കി ചീർപ്പ്, ക്രീമുകൾ എന്നിവയ്ക്ക് അകത്ത് ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ബാഗേജിലെ പെർഫ്യൂം കുപ്പിക്കകത്ത് ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. 853 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.
എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ അബൂസഫീലിൽനിന്ന് 1097 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു.
ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽനിന്നെത്തിയ സജ്ജാദ് കാമിലിൽനിന്ന് 789 ഗ്രാം സ്വർണവും പിടിച്ചു. പ്രജിനിൽനിന്ന് 1275 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. റിയാദിൽനിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. രണ്ടുപേരും ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിക്കുകയായിരുന്നു.



