പത്തനംതിട്ട: കേരളത്തിലെ സഹകരണ മേഖല സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പറക്കോട് ഗ്രീൻവാലി മിനി ഓഡിറ്റോറിയത്തിൽ നടന്ന അടൂർ താലൂക്ക്തല സഹകരണ വരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. സഹകരണ മേഖലയിലൂടെ ലഭിക്കുന്ന നിക്ഷേപങ്ങൾ അതാത് പ്രദേശത്ത് വായ്പയായി നൽകുന്നതിലൂടെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമേഖലയായി സഹകരണ സ്ഥാപനങ്ങൾ മാറിയതായും അദ്ദേഹം പറഞ്ഞു.

ഗ്രീൻ വാലി മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന വാരാഘോഷം 20ന് സമാപിക്കും. മത്സര വിജയികൾക്കുള്ള സമ്മാനദാനം അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് നിർവഹിച്ചു.സഹകരണ മേഖല പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ കണ്ണൂർ ഐ സി എം ഡയറക്ടർ വി എൻ ബാബു ക്ലാസ് നയിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി ബി ഹർഷകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജി സജീവ്കുമാർ, കെ അനിൽ, റ്റി ഡി ബൈജു, അഡ്വ എസ് മനോജ്, ഡി സജി, ഏഴംകുളം നൗഷാദ്, മുണ്ടപ്പള്ളി തോമസ്, ആർ സുരേഷ്, ജോസ് കളിക്കൽ ,സുരേഷ് ബാബു, ജി മോഹനേന്ദ്ര കുറുപ്പ്, പി രവീന്ദ്രൻ, ജെ ശൈലേന്ദ്രനാഥ്, കെ കെ അശോക് കുമാർ, ബേബി ജോർജ്, സി രാധാകൃഷ്ണൻ, പി ശേഖർ, ബാബു ജോൺ, ജി കൃഷ്ണകുമാർ, സുദർശനൻ കെ എൻ, എൻ എം മോഹനകുമാർ, റോയി ഫിലിപ്പ്,കെ പത്മിനിയമ്മ, റ്റി ഡി സജി, നെല്ലിക്കുന്നിൽ സുമേഷ്, അനൂപ് പി ഉമ്മൻ, കെ ജി വാസുദേവൻ തുടങ്ങിയവർ പങ്കെടുത്തു.